സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി: ജില്ലാ കളക്ടര്‍
കാസർകോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സുതാര്യവും സമാധനപരവുമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ ഡോ. ഡി സജിത് ബാബു നന്ദി പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍, വോട്ടര്‍മാര്‍, പൊതുജനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവരുടെ അകമഴിഞ്ഞ സഹകരണമാണ് തെരഞ്ഞടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സഹായകമായത്. ആത്മാര്‍ത്ഥയോടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വഹിച്ച മുഴുവന്‍ ജീവനക്കാരെയും കളക്ടര്‍ അഭിനന്ദിച്ചു. ജില്ലയില്‍ ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ