ശനിയാഴ്‌ച, മേയ് 11, 2019
കാഞ്ഞങ്ങാട്: മനുഷ്യരാശിക്ക് മാർഗദർശനം നൽകുന്നതിനായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർ ആനിന്റെ ഓർമപ്പെരുനാളാഘോഷമാണ് റമദാൻ വ്രതമെന്നും സർവ്വ മനുഷ്യർക്കും പ്രപഞ്ചത്തിനഖിലവും നന്മ ലഭിക്കാനുള്ള പ്രാർത്ഥനകളായിരിക്കണം വിശ്വാസിയുടെ മുഖമുദ്രയെന്നും കാഞ്ഞങ്ങാട് സംയുക്ത ജമാ അത് ജനറൽ സെക്രട്ടറി  ബശീർ വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു . എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കാഞ്ഞങ്ങാട് മേഖല റമളാനിലൂടെ റയ്യായിലേക്ക് എന്ന പ്രമേയമുയർത്തി മീനാപ്പീസിൽ പ്രത്യേകം സജ്ജമാക്കിയ ശംസുൽ ഉലമ നഗറിൽ സംഘടിപ്പിച്ച മൂന്നുദിവങ്ങളിലായി നടക്കുന്ന റമളാൻ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. ലോകങ്ങളുടെ രക്ഷിതാവായ ദൈവത്തെയും ലോകങ്ങൾക്കാകെ അനുഗ്രഹമായ പ്രവാചകനെയും പരിചയപ്പെടുത്തിയ വിശുദ്ധ ഗ്രന്ധമായ ഖുർ ആൻ സ്വച്ഛന്ദ സുന്ദരമായ ലോക സൃഷ്ടിക്കാണ് വഴി കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം എസ്.വൈ.എസ്.പ്രസിഡണ്ട് മുബാറക് ഹസൈനാർ ഹാജി അദ്ധ്യക്ഷം വഹിച്ചു. അശ്റഫ് റഹ്മാനി ചൗക്കി മുഖ പ്രഭാഷണം നടത്തി. എം. മൊയ്തു മൗലവി, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, കെ.ബി. കുട്ടി ഹാജി, അശ്റഫ് മിസ് ബാഹി, സി.മുഹമ്മദ് കുഞ്ഞി, പ്രഭാത് കുഞ്ഞാമദ് ഹാജി, പി.അബൂബക്കർ ഹാജി, നാസർ മാസ്റ്റർ കല്ലൂരാവി, ഉമർ തൊട്ടിയിൽ, സഈദ് അസ്അദി പുഞ്ചാവി, ശരീഫ് മാസ്റ്റർ ബാവ നഗർ, അബ്ദുൾ കരീം അശ്റഫി, അബ്ല്ല ദാരിമി തോട്ടം, ശറഫുദ്ദീൻ കുണിയ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം എസ്.വൈ.എസ്.ജനറൽ സെക്രട്ടറി പി.ഇസ്മായിൽ മൗലവി സ്വാഗതം പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ