കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് കള്ളവോട്ട് ചെയ്‌തതിന് തെളിവുകളുമായി ഐഎൻഎൽ രംഗത്ത്. തെളിവ് സഹിതം വരണാധികരിയായ ജില്ലാ കലക്ടർ ക്ക് പരാതിയും നൽകി.
കാസർഗോഡ് മുൻസിപ്പൽ പരിധിയിൽ തുരുത്തി വാർഡിലെ 158 ആം ബൂത്തിലെ കള്ളവോട്ട് നടന്നത്. നിശ്ചിത ബൂത്തിലെ വോട്ടർലിസ്റ്റിലെ 127, 571 എന്നീ ക്രമനമ്പറിലെ വോട്ടർമാരുടെ വോട്ടുകളാണ് യുഡിഎഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്‌തതായി തെളിവ് സഹിതം ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുള്ളത്.
ക്രമനമ്പറിലെ യഥാർത്ഥ വോട്ടർമാർക്ക് പകരം വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തി കള്ളവോട്ട് രേഖപെടുത്തിയ മുസ്‌ലിം ലീഗ് വനിതാ പ്രവർത്തകരെ തിരിച്ചറിയുന്നതിലേക്കായി സിസിടിവി ദൃശ്യ ങ്ങളടക്കം പരിശോധന വിധേയമാക്കാൻ റെക്കോഡിംഗ് സിഡി ലഭ്യമാക്കണമെന്ന് ജില്ലാ കലക്ടറോട് ഐഎൻഎൽ ആവശ്യപ്പെട്ടു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ