കാസർകോട്: പെരിയ ഇരട്ട കൊലക്കേസിൽ ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചു. സിപിഎം ഏരിയാ സെക്രട്ടറി അടക്കം 14 പേരാണ് പ്രതികള്‍. ഒന്നാംപ്രതിയും സിപിഎം മുൻ ബ്രാഞ്ചു കമ്മിറ്റി അംഗവുമായ പീതാംബരന്‍റെ വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്നു ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് രാത്രിയാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അക്രമിസംഘം വെട്ടി കൊലപ്പെടുത്തിയത്. പീതാംബരന്റെ നേതൃത്വത്തില്‍ കൊലനടത്തിയശേഷം പ്രതികളെ ഒളിപ്പിക്കാനും തെളിവ് നശിപ്പിക്കാനും സഹായിച്ചതിന് സിപിഎം ഉദുമ ഏരിയ സെക്രട്ടറി, കെ. മണികണ്ഠൻ, പെരിയ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ