വെള്ളിയാഴ്‌ച, മേയ് 24, 2019
മാണിക്കോത്ത്: മാണിക്കോത്ത് മഡിയനിൽ കഴിഞ്ഞ ദിവസം രാത്രി പള്ളിയിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് മരണപ്പെട്ട   എം പി അബ്ദുല്ല ഹാജിയുടെ വിയോഗം മാണിക്കോത്തിനെ കണ്ണീരിലാഴ്ത്തി. ഇന്ന് ജുമുഅ നിസ്കാരശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മയ്യത്ത് ഖബറടക്കി.

മാണിക്കോത്ത് ജുമാ മസ്ജിദിന് മുൻവശത്ത് വെച്ചാണ് അപകടം നടന്നത്. ഇശാ നിസ്ക്കാരത്തിന് വേണ്ടി   അബ്ദുല്ല ഹാജി  റോഡ് മുറിച്ച് കടക്കുബോൾ  കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന KL 12 K 5703  എന്ന നമ്പറുള്ള കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ പരിസരവാസികൾ ചേർന്ന് തൊട്ടടുത്തുള്ള കെ എച്ച് എം മെറാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇടിച്ചതിന് ശേഷം നിർത്താതെ പോയ വാഹനം പോലീസും നാട്ട്കാരും ചേർന്ന് പിന്തുടർന്ന് പിടിക്കുകയായിരുന്നു, വാഹനം ഓടിച്ച ചിത്താരി മുക്കൂട് സ്വദേശി സതീശനെപോലീസ് കസ്റ്റഡിയിൽ എടുത്തു.


മാണിക്കോത്ത് മുസ്ലിം ജമാഅത്ത്  മുൻ ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ് മാണിക്കോത്ത് ശാഖാ ജനറൽ സെക്രട്ടറി ഉദുമ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറർ,  മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ എന്നീ നിലയിൽ പ്രവർത്തിച്ചിറ്റുണ്ട്. ദീർഘ കാലമായി  പ്രവാസിയായിരുന്ന എം പി അബ്ദുല്ല ഹാജി ഈ അടുത്താണ് ലീവിന് നാട്ടിലേക്ക് എത്തിയത്.


ഭാര്യ ഖദീജ പള്ളിക്കര മഠത്തിൽ മൊയ്തു ഹാജിയുടെ മകളാണ്. മകൻ ഷാഫി അബൂദാബി, മരുമകൾ ഷിബില
(കുണിയ)  സഹോദരങ്ങൾ: എം പി അബ്ദുൽ റഹ്മാൻ ഹാജി, എം പി  കുഞ്ഞഹമ്മദ് ഹാജി (ഇരുവരും പരേതർ)  ഇബ്രാഹിം , ഹലീമ.

ശാന്തപ്രകൃതവും സൗമ്യ സ്വഭാവത്തിന്റെ ഉടമയുടെ മായ അബ്ദുല്ല ഹാജിയുടെ ആകസ്മിക മരണം പ്രദേശവാസികളെ ദു:ഖത്തിലാഴ്ത്തി. മാണിക്കോത്ത് ശാഖാ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ അനുശോചന യോഗം ചേർന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ