തിങ്കളാഴ്‌ച, ജൂൺ 10, 2019
ബീയജിംഗ്:   ബി.എം.ഡബ്ല്യൂ കാറില്‍ ഇന്ധനം നിറക്കുന്നതിനായി കോഴികളേയും താറാവുകളേയും മോഷ്ടിച്ച വാഹന ഉടമ അറസ്റ്റില്‍. ചൈനയിലെ സിചുവാന്‍ പ്രവശ്യയില്‍ താമസിക്കുന്ന കോടീശ്വരനായ വ്യക്തിയാണ് ഈ മോഷണത്തിനു പിടിയിലായിരിക്കുന്നത്. രണ്ടു കോടിയിലധകം തുക മുടക്കിയാണ് ഇദ്ദേഹം ബി.എം.ഡബ്ല്യൂ വാങ്ങിയത്. കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്തെ വീടുകളുകളില്‍ നിന്നും കോഴികളും താറാവുകളും മോഷണം പോകുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

എന്നാല്‍ ഇതിനു പിന്നില്‍ ആഡംബര ജീവിതം നയിക്കുന്ന കോടീശ്വരനാകുമെന്ന് നാട്ടുകാരും പോലീസും കരുതിയില്ല. ഇവിടെ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോദിച്ച ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങളില്‍ പരാതി ലഭിച്ച ഗ്രാമങ്ങളില്‍ കൂടി ഒരാള്‍ ബൈക്കില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു.

നമ്പര്‍പ്ലേറ്റ് ഇല്ലാത്ത വാഹനമാണിതെന്ന് പോലീസിനു വ്യക്തമായി. ബൈക്കിനെ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്ന പോലീസ് ഈ ബൈക്കിനെ പിന്തുടരാന്‍ ആരംഭിച്ചു. ഈ ബൈക്ക് സമ്പന്നന്റെ വീട്ടിലേക്കാണ് പോകുന്നതെന്നും മനസിലാക്കി. എന്നാല്‍ വീട്ടുടമസ്ഥനേയും മോഷ്ടാവിനേയും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലായിരുന്നു. തുടര്‍ന്ന് വീടും പോലീസ് സ്ഥിരമായി നിരീക്ഷിക്കുവാനാരംഭിച്ചു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഈ വീട്ടില്‍ സ്ഥിരമായി കോഴിക്കച്ചവടക്കാരന്‍ എത്തുന്നുണ്ടെന്നു പോലീസ് അറിഞ്ഞു. എന്നാല്‍ അവര്‍ക്ക് ഈ മോഷണവുമായി ബന്ധമില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് മനസിലായി.

വീട്ടുടമസ്ഥനാണ് കുറ്റവാളിയെന്ന് പൂര്‍ണമായും മനസിലായ പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. സംഭവത്തില്‍ അസ്വഭാവികത തോന്നിയ ഇയാള്‍ പോലീസിനെ വെട്ടിച്ച് തന്റെ ആഡംബരകാറില്‍ രക്ഷപെടുവാന്‍ ശ്രമിച്ചെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വീട് പോലീസ് നിരാക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റുചെയ്തു. വീടിനുള്ളില്‍ പരിശോധിച്ച പോലീസിനു മോഷ്ടാവ് അവിടെ സൂക്ഷിച്ചിരുന്ന നിരവധി കോഴികളേയെും താറാവുകളേയും കണ്ടെടുക്കുകയും ചെയ്തു.

പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ തന്റെ ആഡംബര വാഹനത്തിനുള്ള ഇന്ധനം വാങ്ങുവാനാണ് താന്‍ കോഴികളെ മോഷ്ടിക്കുന്നതെന്ന് അദ്ദേഹം പോലീസിനോട് സമ്മതിച്ചു. കൃഷി വളരെ മോശമാണെന്നും കോഴികളെ വിറ്റുകിട്ടുന്ന പണം കൊണ്ടാണ് താന്‍ കാറിനുള്ള ഇന്ധനം വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഷണ കുറ്റം ചുമത്തപ്പെട്ട ഇദ്ദേഹം ഇപ്പോള്‍ ജയിലിലാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ