ഞായറാഴ്‌ച, ജൂൺ 02, 2019
ചെറുവത്തൂര്‍ : പ്രായപൂര്‍ത്തിയാകാത്ത അനിയന് സ്‌കൂട്ടര്‍ ഓടിക്കാന്‍ കൊടുത്ത ജ്യേഷ്ഠനില്‍ നിന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 3000 രൂപ പിഴയീടാക്കി. ചെറുവത്തൂര്‍ കണ്ണംകൈ നിയാസ് മന്‍സിലിലെ നിയാസ് മുഹമ്മദിനാണ് (29) പിഴശിക്ഷ. 2019 മാര്‍ച്ച് 15 ന് വൈകുന്നേരം 4.50 ന് കണ്ണംകൈ വില്ലേജ് ഓഫീസിന് മുന്നിലാണ് നിയാസിന്റെ കെഎല്‍ 60 എല്‍ 1782 നമ്പര്‍ സ്‌കൂട്ടറുമായി ലൈസന്‍സില്ലാത്ത അനിയന്‍ ചന്തേര പോലീസിന്റെ പിടിയിലായത്. എസ്.ഐ കെ.പി.വിനോദ് കുമാറാണ് വാഹനം ബന്തവസ്സിലെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ