തൃശൂർ: സംസ്ഥാനത്തെ സ്കൂളുകളിൽ നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. തൃശൂർ ചെമ്പുചിറ സ്കൂളിൽ സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങിൽ സംസാരിക്കവെയായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം. അക്കാദമികേതര മികവ് ലക്ഷ്യമിട്ടാണ് നീന്തൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ സ്വിമ്മിങ് പൂൾ തുടങ്ങുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ആകെ 141 സ്വിമ്മിങ് പൂളുകളാണ് നിർമ്മിക്കുക. ഉത്തര, മധ്യ, ദക്ഷിണ മേഖലകളിലായി അന്താരാഷ്ട്ര നിലവാരമുള്ള ഓരോ സ്വിമ്മിങ് പൂളുകൾ കുട്ടികൾക്കുവേണ്ടി നിർമ്മിക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസനയം ആകെ മാറുന്ന ചരിത്രദിനമാണ് ഇന്നെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ