കാഞ്ഞങ്ങാട് : ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചയാള്‍ക്ക് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) 1600 രൂപ പിഴയിട്ടു.
കാഞ്ഞങ്ങാട് കുശാല്‍നഗര്‍ ശിവകൃപയിലെ എച്ച്.കെ.നാമദേവ (53) യ്്ക്കാണ് പിഴശിക്ഷ. 2019 മെയ് 28 ന് രാവിലെ 11. 45 ന് ചുള്ളിക്കരയിലാണ് ഇയാള്‍ പിടിയിലായത്. രാജപുരം എസ്ഐ പി.സുനില്‍കുമാര്‍ വാഹന പരിശോധന നടത്തുന്നതിനിടെ പൂടംകല്ല് ഭാഗത്തേക്ക് കെഎല്‍ 60 എന്‍ 1249 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ഇടാതെ സഞ്ചരിച്ചതിനാണ് കേസ്. വാഹനം നിര്‍ത്താന്‍ സിഗ്‌നല്‍ നല്‍കിയിട്ടും അനുസരിക്കാതെ ഓടിച്ചുപോയെന്നും പറയുന്നു.
0 Comments