വ്യാഴാഴ്‌ച, ഫെബ്രുവരി 19, 2026


കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് ഭാര്യക്ക് വെട്ടേറ്റ് അതീവ ഗുരുതരം. പിന്നാലെ ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.   കാഞ്ഞങ്ങാട്, കടപ്പുറം ,ബാവ നഗർ ഇല്യാസ് നഗറിലെ  ഇബ്രാഹിമിനെ 62യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ വീടിന് സമീപത്തെ മരത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലയക്ക് ഗുരുതരമായ വെട്ടേറ്റ ഭാര്യ മറിയത്തെ 55 മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെ വെട്ടിക്കൊലപെടുത്താൻ ശ്രമിച്ചതിനുശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നു  ഇന്ന് പുലർച്ചെയാണ് സംഭവം .  ഹോസ്ദുർഗ്ഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ