എം എ യൂസുഫലിക്ക് പിന്നാലെ ഡോ. പി എ ഇബ്രാഹിം ഹാജിക്കും യുഎഇയില്‍ സ്ഥിരതാമസമാക്കാനുള്ള റസിഡന്‍സി ഗോള്‍ഡന്‍ കാര്‍ഡ്

എം എ യൂസുഫലിക്ക് പിന്നാലെ ഡോ. പി എ ഇബ്രാഹിം ഹാജിക്കും യുഎഇയില്‍ സ്ഥിരതാമസമാക്കാനുള്ള റസിഡന്‍സി ഗോള്‍ഡന്‍ കാര്‍ഡ്


കാഞ്ഞങ്ങാട്: പ്രമുഖ മലയാളി വ്യവസായിയും കാസര്‍കോട് പള്ളിക്കര് സ്വദേശിയുമായ ഡോ. പി എ ഇബ്രാഹിം ഹാജിക്ക് യുഎഇയില്‍ സ്ഥിരതാമസമാക്കാനുള്ള റസിഡന്‍സി ഗോള്‍ഡന്‍ കാര്‍ഡ് അനുവദിച്ചു. തിങ്കളാഴ്ചയാണ് പി എ ഗ്രൂപ്പ് ചെയര്‍മാനും മലബാര്‍ ഗ്രൂപ്പ് കോ ചെയര്‍മാനുമായ മലയാളി ബിസിനസ്മാന് യുഎഇ പത്ത് വര്‍ഷത്തെ റസിഡന്‍സി ഗോള്‍ഡ് കാര്‍ഡ് അനുവദിച്ചത്. റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടര്‍ ലഫ്റ്റണന്റ് കേണല്‍ ഒമര്‍ മതര്‍ ഖമീസ് അല്‍ മെസയിന പി എ ഇബ്രാഹിം ഹാജിക്ക് ഗോള്‍ഡ് കാര്‍ഡ് കൈമാറി., പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം എ യൂസഫലിക്ക് കഴിഞ്ഞ മാസം ഗോള്‍ഡ് റസിഡന്‍സ് കാര്‍ഡ് വിതരണം ചെയ്തിരുന്നു. ഗോള്‍ഡ് റസിഡന്‍സി കാര്‍ഡ് സംവിധാനം നിലവില്‍ വന്ന ശേഷം ആദ്യ കാര്‍ഡ് ആണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് യൂസുഫലിക്ക് നല്‍കിയത്.
മൊത്തം 6,800 പേര്‍ക്ക് വിതരണം ചെയ്യാനുദ്ദേശിക്കുന്ന സ്ഥിരം റെസിഡന്‍സി ഗോള്‍ഡ് കാര്‍ഡ് ഈ വര്‍ഷം ഇതുവരെ 400 പേര്‍ക്ക് നല്‍കിയെന്ന് ജിഡിആര്‍എഫ്എ (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ്) നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
യുഎഇയുടെ പ്രഥമ ഗോള്‍ഡ് കാര്‍ഡ് തനിക്ക് ലഭിച്ചത് ആഗോള നിക്ഷേപക സമൂഹത്തിനുള്ള ആദരവായി കാണുന്നുവെന്നായിരുന്നു ആദ്യ കാര്‍ഡ് സ്വീകരിച്ച ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിയുടെ പ്രതികരണം.
ഡോക്ടര്‍മാര്‍, നിക്ഷേപകര്‍, വിദഗ്ദര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് ഗോള്‍ഡ് കാര്‍ഡ് നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് 95 ശതമാനത്തിന് മുകളിലും യൂണിവേഴ്സിറ്റി തലത്തില്‍ 3.75 ഗ്രേഡും ലഭിക്കുന്നവര്‍ക്ക് മാത്രമാണ് കാര്‍ഡ് ലഭിക്കുക. എക്സിക്യൂട്ടീവ് മാനേജര്‍മാരാണെങ്കില്‍ മാസം 30,000 ദിര്‍ഹമോ അതില്‍ കൂടുതലോ ശമ്പളം ഉണ്ടെങ്കില്‍ മാത്രമേ ഗോള്‍ഡ് കാര്‍ഡിന് അര്‍ഹത ലഭിക്കുകയുള്ളൂ

Post a Comment

0 Comments