കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു

കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ് യുവാവ് മരിച്ചു




പരിയാരം: കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ഡി.വൈ.എഫ്.ഐ തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ പി.വി.രതീഷ്(34)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ പാച്ചേനിയിലായിരുന്നു സംഭവം. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ ഒന്നോടെ മരണപ്പെട്ടു.

ഭാര്യ: അനുപമ. മൃതദേഹം ഇന്ന് രാവിലെ 11 മണി മുതല്‍ 2 മണി വരെ പാച്ചേനി സ്‌കൂളില്‍ പൊതുദര്‍ശനം. വൈകുന്നേരം 3 മണിക്ക് സംസ്‌കാരം പാച്ചേനി പൊതുശമ്ശാനത്തില്‍ നടക്കും.

Post a Comment

0 Comments