തൃക്കരിപ്പൂര്‍: സ്‌കൂളിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച കെഎസ് യു- എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
തൃക്കരിപ്പൂര്‍ വി.പി.മുഹമ്മദ് കോയ സ്മാരക ജിവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ തങ്കയത്തെ വി.അര്‍ജുന്റെ (17) പരാതിയില്‍ ചന്തേര പോലീസാണ് കേസെടുത്തത്. ജൂലൈ 11 ന് ഉച്ചയ്ക്ക് ഒന്നരയോടെ കെഎസ് യു പ്രവര്‍ത്തകന്‍ രാഹുല്‍, എംഎസ്എഫ് പ്രവര്‍ത്തകരായ നാഫില്‍, മുഹസിന്‍, ഷിയാസ്, അര്‍മിയാസ്, ജിമാസ്, ഷമ്മാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്നു അര്‍ജുന്റെ പരാതിയില്‍ പറയുന്നു. സഹപ്രവര്‍ത്തകനായ വിപിന്‍ രാജിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു.
0 Comments