കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണം: ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണം: ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു


കാസര്‍കോട്: ജലസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് അനുസൃതമായി  എല്ലാ വീടുകളിലും മഴവെള്ള സംഭരണി ഉറപ്പു വരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിശ്ചിത ചതുരശ്ര മീറ്ററില്‍ അധികം വിസ്തൃതിയുള്ള വീടുകള്‍ക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് മഴവെള്ള സംഭരണി നിര്‍ബന്ധമാണ്. ഇങ്ങനെ നിര്‍മിക്കുന്ന മഴവെള്ള സംഭരണികള്‍ അത് ആവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്താന്‍ പരിശോധന നടത്തുന്നതിനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.രൂക്ഷമായ ഭൂഗര്‍ഭ ജലക്ഷാമം നേരിടുന്ന ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം സ്വീകരിക്കുന്ന നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.

Post a Comment

0 Comments