കാഞ്ഞങ്ങാട്: ദുർഗ്ഗ ഹൈസ്കൂൾ'87-'88 പത്ത് .ഇ ക്ലാസിന്റെ കൂട്ടായ്മയായ 'ഓർമ്മത്താളുകൾ' അവരുടെ സഹപാഠിയായിരുന്ന അകാലത്തിൽ മൺമറഞ്ഞുപോയ നോർത്ത് കോട്ടച്ചേരി ശ്രീ പട്ടറെ കന്നിരാശി വയനാട് കുലവൻ ദേവസ്ഥാനത്തിന് സമീപത്തെ പുഷ്പലതയുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി വീണ്ടും കൈകോർത്ത് ഒത്തുകൂടിയത്.
മെയ് മാസം നടന്ന ഓർമ്മത്താളുകളുടെ കുടുംബസംഗമ വേളയിൽ സാമ്പത്തിക പരാധീനതകളാൽ വിഷമിക്കുന്ന കുടുംബത്തിനായി ഒരു ധനസഹായം നൽകിയിരുന്നെങ്കിലും സംഗമത്തിനെത്തിയ അധ്യാപകരും ഈ ഉദ്യമത്തിന് വെളിച്ചം പകർന്നതോടെ ദൗത്യത്തിന് പുനർ ജീവൻ വന്നു.
അലാമിപ്പള്ളി പുതിയ ബസ്റ്റാന്റ് പരിസരത്ത് തട്ടുകട നടത്തുന്ന ശശിയാണ് പുഷ്പലതയുടെ ഭർത്താവ് . ഇവർക്ക് മൂന്ന് പെൺമക്കളാണ്. മൂത്ത മകൾ സവിത വിവാഹിതയാണ്. രണ്ടാമത്തെ മകൾ സംഗീത ഡിഗ്രി പഠനം കഴിഞ്ഞ് ഈ വർഷം ശ്രീ ശങ്കരാചാര്യ കോളേജിൽ കംപ്യൂട്ടർ പoനത്തിനായി ചേർന്നിട്ടുണ്ട്. മൂന്നാമത്തെ മകൾ ശില്പ ഈ വർഷം പ്ലസ് ടു കഴിഞ്ഞ് ശ്രീനാരായണ കോളേജിൽ ഡിഗ്രിക്ക് ചേർന്ന് പഠിക്കുന്നു.ഇവർക്കു തണലേകാൻ പ്രായം ചെന്ന അമ്മൂമ്മ നാരായണിയും കൂട്ടിനുണ്ട്.പുഷ്പലതയുടെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ അധ്യാപകരും സഹപാഠികളും ചേർന്ന് അരലക്ഷം രൂപയുടെ ചെക്ക് കുടുംബത്തിന് കൈമാറി. ജനറൽ സെക്രട്ടറി സി.എച്ച്. സിന്ധുമണി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് കെ.ആർ.ജഗദീശൻ അധ്യക്ഷം വഹിച്ചു. അധ്യാപകരായ രാജഗോപാലൻ നമ്പ്യാർ, പി. ഭാസകരൻ, കെ.വാസുദേവൻ, എച്ച്. രാമചന്ദ്ര, കെ.എ.തങ്കമ്മ, പി.എ. ലളിതഎന്നിവർ ചടങ്ങിന് ആശംസയും പിന്തുണയും അർപ്പിച്ചു.തുടർന്നങ്ങോട്ടും കുട്ടികളുടെ പഠനത്തിനും മറ്റും താങ്ങായുണ്ടാവുമെന്ന് അധ്യാപകർ ഉറപ്പു നൽകി.സി റ്റി ചാനൻ എം.ഡി.മോഹനൻ, ഐശ്വര്യ കുമാരൻ,
സഹപാഠികളായ ഐ.കെ. കൃഷ്ണദാസ് വാഴുന്നവർ,ജഗദീശൻ.കെ, പ്രിയദർശൻ, ശ്രീലത പി, പ്രീതി തുടങ്ങിയവർ സംബന്ധിച്ചു. .ജനറൽ സെക്രട്ടറി വി. രാധാകൃഷ്ണൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
0 Comments