പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ മരണപ്പെട്ട സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കേസ്

പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ മരണപ്പെട്ട സംഭവത്തില്‍ അസ്വാഭാവികമരണത്തിന് കേസ്


കാഞ്ഞങ്ങാട്: പ്രസവത്തെത്തുടര്‍ന്ന് യുവതി മരണപ്പെട്ട സംഭവത്തില്‍  അസ്വാഭാവിക മരണത്തിന് കേസ്. കോളിച്ചാല്‍ വെള്ളങ്കല്ലിലെ രതീഷിന്റെ ഭാര്യ രമ്യ (24) യാണ് തിങ്കളാഴ്ച വൈകിട്ട്  കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്. കാഞ്ഞങ്ങാട് കുശവന്‍കുന്നിലെ സ്വകാര്യാശുപത്രിയില്‍ രമ്യ പ്രസവ ചികിത്സയിലായിരുന്നു. പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. യുവതിയുടെ ആദ്യത്തെ പ്രസവമാണ്.  ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. കുഞ്ഞ് പൂര്‍ണ ആരോഗ്യ വാനാണ്. പാണത്തൂര്‍ ചെളപ്പങ്കയത്തെ പരേതനായ രാഘവന്റെയും ചന്ദ്രാവതിയുടേയും മകളാണ് രമ്യ. സഹോദരി: രേവതി.

Post a Comment

0 Comments