കക്കൂസ് മാലിന്യം വീട്ടിലെത്തി സ്വീകരിക്കും; ലിറ്ററിന് ഒരു രൂപ: കേരളത്തില്‍ ആദ്യമായി കല്പറ്റയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ്

കക്കൂസ് മാലിന്യം വീട്ടിലെത്തി സ്വീകരിക്കും; ലിറ്ററിന് ഒരു രൂപ: കേരളത്തില്‍ ആദ്യമായി കല്പറ്റയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ്

സംസ്ഥാനത്തില്‍ ആദ്യമായി കല്പറ്റ നഗ്രസഭയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ്. യൂനിസെഫ് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി രണ്ട് മാസത്തിനകം പൂര്‍ത്തിയാകും. ഐക്യരാഷ്ട്രസഭാ പ്രതിനിധി സംഘം പ്ലാന്റ് സന്ദര്‍ശിച്ചു. ലിറ്ററിന് ഒരു രൂപ നിരക്കില്‍ വീടുകളില്‍ ചെന്ന് സ്വീകരിക്കുന്ന കക്കൂസ് മാലിന്യം സംസ്‌കരിക്കാനാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.

പ്രതിദിനം പതിനായിരം ലിറ്റര്‍ കക്കൂസ് മാലിന്യം പ്ലാന്റില്‍ സംസ്‌കരിക്കാനാവും. കക്കൂസ് മാലിന്യം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കാന്‍ പ്രത്യേകവാഹനം സജ്ജമാക്കിയിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിലൂടെ 15,000 കിലോ ഗ്രാം വളം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ നഗരസഭയ്ക്ക് ലഭിക്കും. ശുചിമുറി മാലിന്യം സുരക്ഷിതമായും പരിസ്ഥിതിക്ക് യോജിച്ച വിധത്തിലും സംസ്‌കരിച്ചാല്‍ മാത്രമെ സംസ്ഥാനം പൂര്‍ണമായും വെളിയിട വിസര്‍ജ്ജന വിമുക്തമാകുമെന്ന് സംഘത്തിലുണ്ടായിരുന്ന യുഎന്‍ കേരള കോര്‍ഡിനേറ്റര്‍ ജോബ് സഖറിയ പറഞ്ഞു.

Post a Comment

0 Comments