സീക് കാഞ്ഞങ്ങാട് 'ഗെയ്റ്റ് പ്രോഗ്രാം' പരീക്ഷ ജുലായ് 21 ന് നടക്കും

സീക് കാഞ്ഞങ്ങാട് 'ഗെയ്റ്റ് പ്രോഗ്രാം' പരീക്ഷ ജുലായ് 21 ന് നടക്കും

കാഞ്ഞങ്ങാട്: സീക് കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന   'ഗെയ്റ്റ് പ്രോഗ്രാം 'ലേക്കുള്ള  സെലക്ഷന്‍ പരീക്ഷ   ജൂലൈ 21 നു ഞായറാഴ്ച  സൗത്ത് ചിത്താരി, പുതിയ കോട്ട, പരപ്പ, കള്ളാര്‍ എന്നീ മദ്രസകളില്‍ വെച്ചു നടക്കും.  ദീര്‍ഘകാല  കോംപിറ്റന്‍സി പരിശീലനത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക്  ഉന്നതവിജയം കൈവരിക്കാന്‍ സഹായിക്കുന്ന   പ്രസ്തുത  പദ്ധതിയില്‍  അംഗമാവാന്‍ ആഗ്രഹിക്കുന്ന  കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയിലെ മഹല്ലുകളില്‍  നിന്നുള്ള   എട്ടാം ക്ലാസുകാരായ  ആണ്‍കുട്ടികള്‍   ജൂലൈ 18 വ്യാഴം വൈകിട്ട് 5 മണിക്ക് മുമ്പായി  ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9946515393 +91 8593051431

Post a Comment

0 Comments