കാഞ്ഞങ്ങാട് : നഗരസഭയിലെ ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള യുവതീ -യുവാക്കള്‍ക്ക് പരിശീലനം നല്‍കി ജോലി ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കുന്നു.
പദ്ധതി പ്രകാരമുള്ള പുതിയ കോഴ്‌സുകളില്‍ 18 നും 35 നുമിടയിലുള്ളവര്‍ക്ക് അവസരം ലഭിക്കും. നഗരസഭയും കുടുംബശ്രീയും ചേര്‍ന്ന് എന്‍.യു. എല്‍.എം. പദ്ധതി വഴിയാണ് പരിശീലന കോഴ്‌സുകള്‍ നടത്തുന്നത്. എട്ടാം ക്ലാസ് മുതല്‍ ഡിഗ്രി, ബി.ടെക്. തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന കോഴ്‌സുകളാണ് പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി ഫാഷന്‍ ഡിസൈനര്‍, പ്ലാസ്റ്റിക് പ്രോസസ്സിംഗ്, മൊബൈല്‍ ഫോണ്‍ ടെക്‌നിഷ്യന്‍,എയര്‍ലൈന്‍ റിസര്‍വേഷന്‍ ഏജന്റ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍, ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍, എ. സി. ടെക്‌നിഷ്യന്‍, സി.എന്‍. സി. ഓപ്പറേറ്റര്‍, കാര്‍ സര്‍വീസിങ്, ടൂ വീലര്‍ സര്‍വീസിങ്, ഷീറ്റ് മെറ്റല്‍ വര്‍ക്, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ആര്‍ക്ക് ആന്‍ഡ് ഗ്യാസ് വെല്‍ഡിങ്, മള്‍ട്ടി കസിന്‍ കുക്ക്, അസിസ്റ്റന്റ് ഫിസിയോ തെറാപിസ്‌ററ്, നഴ്‌സിംഗ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഇലക്ട്രിഷ്യന്‍, ജ്വല്ലറി ഡിസൈനിങ്, തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്‌സുകള്‍ നടക്കുക. പരിശീലന ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ സര്‍ക്കാര്‍ വഹിക്കുന്നതിനാല്‍ പഠിതാക്കള്‍ ഫീസ് നല്‍കേണ്ടതില്ല.
താല്‍പ്പര്യമുള്ളവര്‍ ജൂലൈ 20 രാവിലെ 10.30 ന് കാഞ്ഞങ്ങാട് കണ്ണന്‍ നായര്‍ പാര്‍ക്കില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുത്ത് കോഴ്‌സുകള്‍ തിരഞ്ഞെടുക്കണം.
മെച്ചപ്പെട്ട രീതിയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447505 735, 9544561863
0 Comments