ഭര്‍തൃമതിയെ കാണാതായ സംഭവത്തില്‍ കേസ്

ഭര്‍തൃമതിയെ കാണാതായ സംഭവത്തില്‍ കേസ്

ആദൂര്‍; ഭര്‍തൃമതിയെ കാണാതായ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരിയണ്ണിയിലെ രാജന്റെ ഭാര്യ അശ്വിനിപ്രഭയെ(23)യാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ബോവിക്കാനത്തെ ഒരു ഷോപ്പില്‍ ജീവനക്കാരിയായ അശ്വിനിപ്രഭ ജൂലായ് 18ന് ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. ഒരുവര്‍ഷം മുമ്പാണ് രാജന്‍ അശ്വിനിപ്രഭയെ വിവാഹം ചെയ്തത്. ഭര്‍ത്താവ് രാജനാണ് അശ്വിനിയെ കാണാനില്ലെന്ന് പരാതി നല്‍കിയത്.യുവതിയെക്കുറിച്ച് ഇതുവരെ വിവരം കിട്ടിയില്ലെന്ന് പോലീസ് പറയുന്നു.

Post a Comment

0 Comments