ബേക്കറികട ജീവനക്കാരന്റെ തിരോധാനത്തില്‍ അന്വേഷണം ശക്തമാക്കി

ബേക്കറികട ജീവനക്കാരന്റെ തിരോധാനത്തില്‍ അന്വേഷണം ശക്തമാക്കി

ബദിയടുക്ക; ബേക്കറികട ജീവനക്കാരന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കി. മുണ്ട്യത്തടുക്ക വി എം നഗറിലെ പരേതനായ ഐത്തപ്പയുടെ മകന്‍ അഭിലാഷിനെ(22)യാണ് ജൂലായ് 18 മുതല്‍ കാണാതായത്. മുണ്ട്യത്തടുക്കയിലെ ബേക്കറികടയില്‍ ജോലി ചെയ്യുന്ന അഭിലാഷ് ജോലിക്കെന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ല. അഭിലാഷിന്റെ കൈവശമുള്ള രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബന്ധുവീടുകളില്‍ അന്വേഷണം നടത്തിയെങ്കിലും ഒരുവിവരവും കിട്ടിയില്ല. തുടര്‍ന്ന് മാതാവ് ഗുലാബി ബദിയടുക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Post a Comment

0 Comments