ഇറാന്‍ കപ്പലില്‍ താന്‍ സുരക്ഷിതനെന്ന് പ്രജിത്തിന്റെ വീഡിയോകോള്‍ ; ആശ്വാസത്തോടെ കുടുംബം

ഇറാന്‍ കപ്പലില്‍ താന്‍ സുരക്ഷിതനെന്ന് പ്രജിത്തിന്റെ വീഡിയോകോള്‍ ; ആശ്വാസത്തോടെ കുടുംബം


കാസര്‍കോട്:  ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലില്‍ താന്‍ സുരക്ഷിതനാണെന്ന ഉദുമ അച്ചേരിയിലെ പ്രജിത്തിന്റെ  വീഡിയോ കോള്‍  വന്നതോടെ കുടുംബത്തിന് ആശ്വാസം. വീഡിയോ കോളിലൂടെയാണ് പ്രജിത്ത് മാതാപിതാക്കളെ ആശങ്ക വേണ്ടന്ന് അറിയിച്ചത്. മുപ്പത്തിമൂന്നുകാരനായ പ്രജിത്ത് ഇറാന്‍ കപ്പലിലെ തേര്‍ഡ് എഞ്ചിനീയറാണ്. ബേങ്ക് ഓഫ് ബറോഡ റിട്ട. മാനേജര്‍ പുരുഷോത്തമന്റെയും  പി കെ ശ്രീജയുടെയും മകനാണ്.് ബ്രിട്ടന്‍  പിടിച്ചെടുത്ത ഇറാന്റെ ഗ്രേസ് 1 എന്ന കപ്പലില്‍  പ്രജീഷിനെ കൂടാതെ മലപ്പുറം വണ്ടൂര്‍ സ്വദേശി കെ കെ അജ്മലും ഗുരുവായൂര്‍ സ്വദേശി റെജിനും  കുടുങ്ങിയിട്ടുണ്ട്.
 സിറിയയിലേക്ക് എണ്ണയുമായി പോവുകയായിരുന്ന കപ്പല്‍ ജൂലൈ നാലിനാണ് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് എണ്ണ കടത്തിയതാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ കാരണമെന്നാണ് ബ്രിട്ടീഷ് നാവികസേന പറയുന്നത്. 3 മാസം മുമ്പാണ് പ്രജിത്ത് നാട്ടില്‍ വന്നു മടങ്ങിയത്.

Post a Comment

0 Comments