ഓച്ചിറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. 14കാരിയെ പീഡിപ്പിച്ചതിന് വള്ളിക്കുന്ന കടുവിനാല്‍ സ്വദേശി ഷാജിയാണ്(42) അറസ്റ്റിലായത്. അതി ക്രൂരമായ പീഡനം അനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെയ സിവില്‍ പോലീസ് ഓഫീസര്‍ ബോധരഹിതയായി വീണു.
വള്ളിക്കുന്നത്ത് ഭാര്യയും രണ്ട് മക്കളും ഷാജിക്കുണ്ട്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്ലാപ്പന ആലുംപീടികയ്ക്ക് സമീപം മറ്റൊരു യുവതിക്കൊപ്പമാണ് താമസം. ഈ രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള ഭാര്യയെയാണ് കഴിഞ്ഞ നാല് വര്‍ശഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നത്. ഒരു പ്രാവശ്യം പെണ്‍കുട്ടി ഗര്‍ഭിണിയായതായും പോലീസ് പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
ഒരു അനാഥാലയത്തിലാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്. കഴിഞ്ഞ നാല് വര്‍ഷമായി എല്ലാ ആഴ്ചയിലും വീട്ടില്‍ വിളിച്ചുകൊണ്ടുവന്ന് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ പോകാന്‍ പെണ്‍കുട്ടി മടി കാണിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. മാതാവിന്റെ പ്രസവസമയത്താണ് ആദ്യമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
0 Comments