വ്യാഴാഴ്‌ച, ജൂലൈ 25, 2019
തലശ്ശേരി: തലശേരിക്കടുത്ത് ചോനാടം കോട്ടായി വാസു റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രണ്ടുനില വീട് പൂര്‍ണമായും തകര്‍ന്നു വീണു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ പെയ്ത കനത്ത മഴയിലാണ് സംഭവം. വിജേഷ് ഭാസ്‌ക്കരന്റെ വീടാണ് തകര്‍ന്ന് വീണത്. ഒന്നര വര്‍ഷം മുമ്പാണ് വീടുപണി ആരംഭിച്ചത്. രണ്ട് നിലയുടെയും കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ പൂര്‍ണ്ണമായും കഴിഞ്ഞിരുന്നു. മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാനിരിക്കെയാണ് സംഭവം. അപകടം നടന്നത് രാത്രിയിലായതിനാല്‍ ആര്‍ക്കും പരിക്കില്ല. ഏതാണ്ട് 25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ