ശനിയാഴ്‌ച, ജൂലൈ 27, 2019
കാസര്‍കോട്; മകന്റെ മരണാനന്തര ചടങ്ങിനിടെ  മാതാവും മരണത്തിന് കീഴടങ്ങി. മധൂര്‍ പട്ളയിലെ സി മുഹമ്മദ്കുഞ്ഞി(71), മാതാവ് ബീഫാത്തിമ(93) എന്നിവരാണ് മണിക്കൂറികളുടെ വ്യത്യാസത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച മുഹമ്മദ് കുഞ്ഞിയുടെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ ബീഫാത്തിമയും മരണപ്പെടുകയായിരുന്നു. പട്ള വാര്‍ഡ് കോണ്‍ഗ്രസ് മുന്‍പ്രസിഡണ്ടായ മുഹമ്മദ് കുഞ്ഞി നിലവില്‍ മണ്ഡലം എക്സിക്യൂട്ടീവ് അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ; മറിയുമ്മ. മക്കള്‍; ബഷീര്‍, മുനീര്‍, നാസര്‍, അസീസ്, ജബ്ബാര്‍, മൈമൂന, ഹസീന, സക്കീന. സഹോദരങ്ങള്‍; അബൂബക്കര്‍, നഫീസ,പരേതനായ അബ്ദുല്ല, അബ്ദുല്‍ ജലീല്‍.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ