ദുബായ്: പതിനാറുകാരനായ എമിറേറ്റി വിദ്യാർഥിയെ അഞ്ച് പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. ദുബായിലെ അൽഖുസൈസിലെ വില്ലയ്ക്കുള്ളിൽവെച്ചാണ് പീഡനം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിലായി. ഒരാൾക്കായി തെരച്ചിൽ തുടരുകയാണ്.
സ്പോർട്സ് ക്ലബിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പരിചയപ്പെട്ടവരാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് വിദ്യാർഥി മൊഴി നൽകിയിട്ടുണ്ട്. കത്തി ചൂണ്ടിയാണ് പീഡിപ്പിച്ചതെന്നും വിദ്യാർഥിയുടെ മൊഴിയിലുണ്ട്.
2019 ഏപ്രിൽ പ്രതികളിലൊരാൾ വിദ്യാർഥിയെ സ്പാപ്ചാറ്റിൽ സുഹൃത്തായി ഉൾപ്പെടുത്തിയിരുന്നു. കാറുകളെയും ബൈക്കുകളെയും കുറിച്ചാണ് ഇതു വഴി സംസാരിച്ചിരുന്നത്.
സംഭവത്തെ കുറിച്ച് വിദ്യാർഥി പറയുന്നത് ഇങ്ങനെ;
ഒരു ദിവസം കാണണമെന്നും വീടിനടുത്തുള്ള സൂപ്പർ മാർക്കറ്റിൽ വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയ ശേഷം അവർക്കൊപ്പം കാറില്‍ ഭക്ഷണം കഴിക്കാനായി പോയി. അവരിൽ ഒരാളുടെ കൈവശം കത്തി ഉണ്ടായിരുന്നു. ഒരു വീടുനടുത്താണ് കാർ നിർത്തിയത്. അവരിലൊരാൾ ഒരു മുറിയിലേക്ക് കൊണ്ടുപോയി. കത്തിചൂണ്ടി പീഡിപ്പിക്കുകയായിരുന്നു.
മറ്റുള്ളവരും വിദ്യാർഥിയെ പീഡിപ്പിച്ചു. ഭയം കാരണം വിദ്യാർഥി സംഭവം ആരോടും പറഞ്ഞിരുന്നില്ല. പീഡനത്തിന്റെ വീഡിയോ കണ്ടതായി മറ്റൊരു സുഹൃത്ത് വിദ്യാർഥിയോട് പറഞ്ഞു. തുടർന്ന് വിദ്യാർഥി ഇക്കാര്യം സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരനാണ് സംഭവം പൊലീസിൽ അറിയിച്ചത്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 19-25നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ.
സ്വവർഗ പീഡനക്കേസിൽ പ്രതികൾക്കെതിരെ നേരത്തെയും കേസുകൾ ഉണ്ടായിരുന്നതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഓഗസ്റ്റ് നാലിന് കേസിന്‍റെ വിചാരണ ആരംഭിക്കും. അതുവരെ പ്രതികൾ പൊലീസ് കസ്റ്റഡിയിലായിരിക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ