ഷിംല: സോഷ്യൽ മീഡിയയിൽ അശ്ലീലവീഡിയോ പ്രചരിച്ചതിനെ തുടർന്ന് ഹിമാചൽ പ്രദേശിലെ രണ്ട് ബിജെപി എംഎൽഎമാർക്ക് സസ്പെൻഷൻ. കുളു ജില്ലയിലെ നേതാക്കൾക്കാണ് സസ്പെൻഷൻ. ഇൻഫർമേഷൻ ടെക്നോളജി ആക്ട് അനുസരിച്ച് ശനിയാഴ്ച പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
12.35 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. ഇപ്പോൾ സസ്പെൻഷനിലായ ഭാരതിയ ജനത യുവ മോർച്ച (BJYM)നേതാവിന്‍റെ ഭാര്യയ്ക്ക് വീഡിയോയിൽ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
കുളു ജില്ലയിലെ ബി ജെ പിയുടെ നേതാവും ഭാരതീയ ജനത യുവ മോർച്ചയുടെ നേതാവിനെയുമാണ് സസ്പെൻഡ് ചെയ്തതെന്ന് ബി ജെ പി വൈസ് പ്രസിഡന്‍റ് ഗണേഷ് ദത്ത് പറഞ്ഞു. വീഡിയോയിൽ കാണുന്ന സ്ത്രീ പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
അതേസമയം, ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോയും വീഡിയോയും ഷെയർ ചെയ്യുന്നതിൽ നിന്ന് ജില്ലാ പൊലീസ് സോഷ്യൽ മീഡിയ ഉപയോക്താക്കളെ വിലക്കിയിരിക്കുകയാണ്. പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് നിരവധി വെബ് സൈറ്റുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും അഡ്മിൻമാർ വീഡിയോയും ഫോട്ടോയും ഡീലീറ്റ് ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ