കാഞ്ഞങ്ങാട് : സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്തു നടത്തിയ വനിതാ മതിലിനെ ആക്ഷേപിച്ച് നവമാധ്യമങ്ങളില്‍ അശ്ലീല പോസ്റ്റിട്ട ഉദുമ സ്വദേശിക്ക് മൂവായിരം രൂപ പിഴ.
ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യാണ് ഉദുമ പള്ളത്തെ എ.വി.കുഞ്ഞിക്കോരന്‍ എന്ന കോരനെ പിഴയടക്കാന്‍ ശിക്ഷിച്ചത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാ സെക്രട്ടറി വി.ഗീതയുടെ പരാതിയില്‍ ബേക്കല്‍ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 2019 ജനുവരി ഒന്നിനു നടന്ന വനിതാ മതിലില്‍ പങ്കെടുക്കുന്ന സ്ത്രീകളെ അധിക്ഷേപിച്ച് തലേന്നാള്‍ തന്നെ നവമാധ്യമങ്ങളില്‍ അശ്ലീല പോസ്റ്റ് ഇട്ടെന്നായിരുന്നു പരാതി.
പൂര്‍ണ നഗ്‌നരായ സ്ത്രീകള്‍ അശ്ലീല ചേഷ്ടകള്‍ കാട്ടുന്ന പടം ചേര്‍ത്തായിരുന്നു പോസ്റ്റ്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ തീരുമാനമെടുത്ത സ്ത്രീകളെ പിന്തിരിപ്പിക്കുകയും അപമാനിക്കുകയുമായിരുന്നു പോസ്റ്റിന്റെ ലക്ഷ്യമെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. സൈബര്‍ വിഷയമായതിനാല്‍ ഹൊസ്ദുര്‍ഗ് കോടതിയുടെ അനുമതി തേടിയ ശേഷമാണ് ബേക്കല്‍ പോലീസ് കോരനെതിരെ കേസെടുത്തത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ