കേരളതീരത്തെ ട്രോളിങ് നിരോധനം ബുധനാഴ്ച അർധരാത്രി അവസാനിക്കും. നിരോധനം പിൻവലിച്ച് ആദ്യദിനങ്ങളിൽ തന്നെ ചാകരയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.52 ദിവസങ്ങൾക്ക് ശേഷം മീൻപിടിത്ത ബോട്ടുകൾ വീണ്ടും കടലിലിറങ്ങും. മത്സ്യംവിറ്റും സംസ്കരിച്ചും ജീവിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും. കാൽ ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്ക് വറുതികളുടെ നാളുകൾക്ക് വിരാമം. ഇക്കുറി നിരോധനകാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വളരെ കുറച്ച് മത്സ്യം മാത്രമേ ലഭിച്ചുള്ളൂവെന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
ട്രോളിങ് നിരോധനകാലത്തേക്ക് മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് മുഴുവൻ റേഷൻ സാധനങ്ങളും സൗജന്യമായി അനുവദിച്ചിരുന്നതും മത്സ്യതൊഴിലാളി സമാശ്വാസപദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന 4500 രൂപയുടെ സഹായവും തൊഴിലാളികൾക്ക് ആശ്വാസമായിരുന്നു.കരയ്ക്കു കയറ്റിയ ബോട്ടുകൾ അറ്റകുറ്റപ്പണി നടത്തിയും പുതിയ വലയും ഉപകരണങ്ങളും തയാറാക്കിയുമാണ് ട്രോളിങ് നിരോധനത്തിനു ശേഷം മത്സ്യബന്ധനത്തിനിറങ്ങുക. ജൂൺ ഒമ്പതിന് ആരംഭിച്ച നിരോധനത്തെത്തുടർന്ന് വറുതിയിലായ മത്സ്യതൊഴിലാളി കുടുംബങ്ങൾ വൻ പ്രതീക്ഷയോടെയാണ് പുതിയ സീസൺ കാണുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ