ഗാളിമുഖ: സുന്നി സ്റ്റുഡന്‍റ് ഫെഡറേഷന്‍ മുള്ളേരിയ ഡിവിഷന്‍ സാഹിത്യോത്സവിന് വെള്ളിയാഴ്ച്ച സറോളിയില്‍ കൊടി ഉയരും. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ ഹാജി ബാന്‍ട്ടടുക്ക പതാക ഉയര്‍ത്തും.
ആഗസ്റ്റ് 31 ശനിയാഴ്ച്ച വൈകുന്നേരം ഉല്‍ഘാടനം സമ്മേളനം ഹസന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും, എസ് എസ് എഫ് ജില്ല പ്രസിഡന്‍റ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ അവാര്‍ഡ് സമ്മാനിക്കും, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി അനുസ്മരണ പ്രഭാഷണം നടത്തും.
ഗ്രാമങ്ങള്‍ക്ക് സര്‍ഗവസന്തത്തിന്റെ ദിനരാത്രങ്ങള്‍ സമ്മാനിച്ച് എസ് എസ് എഫ് സാഹിത്യോത്സവുകളുടെ മുള്ളേരിയ ഡിവിഷന്‍ മത്സരങ്ങള്‍ക്ക് ശനിയാഴ്ച്ച തുടക്കമാകും.
കാല്‍നൂറ്റാണ്ട് പിന്നിടുന്ന സാഹിത്യോത്സവിന്റെ ഇരുപത്തിയാറാം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. പാടിയും പറഞ്ഞും വരച്ചും രചിച്ചും നാട്ടിന്‍ പുറങ്ങളില്‍ സാഹിത്യോത്സവ് പുത്തനുണര്‍വ്വാണ് സമ്മാനിക്കുന്നത്.
ബ്ലോക്ക്, യൂനിറ്റ്, സെക്ടര്‍ ഘടകങ്ങളില്‍ പ്രതിഭാത്വം തെളിയിച്ചവരാണ് ഡിവിഷന്‍ സാഹിത്യത്സേവില്‍ മാറ്റുരുക്കുന്നത്.
വിദ്യാര്‍ഥികളുടെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകള്‍ കണ്ടെത്തി സര്‍ഗവാസനകളെ പരിപോഷിപ്പിക്കാനും സമൂഹത്തിലെ സൃഷ്ടിപരമായ ഉണര്‍വ്വിന്ന് വേണ്ടി സര്‍ഗാത്മകതയെ പ്രയോഗിക്കാനുമാണ് എസ് എസ് എഫ് സാഹിത്യോത്സവ് നടത്തുന്നത്.
മാപ്പിള കലകളില്‍ വെള്ളം ചേര്‍ക്കാതെ പഴമയുടെ തനത് രൂപത്തിലും ഭാവത്തിലും ഒപ്പം ആധുനികതയുടെ പുത്തന്‍ സാങ്കേതികതയും സമന്വയിപ്പിച്ചാണ് എസ് എസ് എഫ് സാഹിത്യോത്സവങ്ങള്‍ അണിയിച്ചൊരുക്കുന്നത്.
5 സെക്ടര്‍ നിന്നായി 34 യൂണിറ്റിലെ 500ലോളം പ്രതിഭകള്‍ മാറ്റെരുക്കും, എട്ട് വിഭാഗങ്ങളിലായി നൂറ്റി ഇരുപതിലേറെ മത്സരങ്ങളാണ് ഈ വര്‍ഷമുള്ളത്.
മൗലിദ് പാരായണം, മാലപ്പാട്ട്, ദഫ്, അറബന, സീറാ പാരായണം, ഖവാലി, ഖസീദ പാരായണം, തുടങ്ങിയ കലകള്‍ക്കു പുറമെ പുതിയ കാലത്തിന്റെ ഗതിയും വേഗതയുമറിയുന്ന സോഷ്യല്‍ ട്വീറ്റ്, ഹൈക്കു തുടങ്ങിയ പുതുമയുള്ള ഒട്ടേറെ ഇനങ്ങളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച്ച വൈകുന്നേരം സമാപനം സമ്മേളനം ഡിവിഷന്‍ പ്രസിഡന്‍റ് റഹീം സഅദി പരപ്പ അധ്യക്ഷത വഹിക്കും,ജലാലുദ്ധീന്‍ കാമില്‍ സഖാഫി കുണ്ടാര്‍ പ്രാര്‍ത്ഥന നടത്തും, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉല്‍ഘാടനം ചെയ്യും. എസ് എസ് മുള്ളേരിയ സോണ്‍ പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമ്മാന വിതരണം നടത്തും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിന്മാരായ ജഅ്ഫര്‍ സ്വദിഖ് സി.എന്‍,ജഅ്ഫര്‍ സ്വദിഖ് ആവളം പ്രഭാഷണം നടത്തും.ജില്ല,ഡിവിഷന്‍,സോണ്‍, നേതക്കള്‍ സംബന്ധിക്കും.ഡിവിഷന്‍ സെക്രട്ടറി അസ്ലം അഡൂര്‍ സ്വാഗതവും,കണ്‍വീനര്‍ നൗഷാദ് ഹിമമി നന്ദിയും പറയും
0 Comments