നഗരസഭ ജീവനക്കാർ ധർണ്ണാ സമരം സംഘടിപ്പിച്ചു

നഗരസഭ ജീവനക്കാർ ധർണ്ണാ സമരം സംഘടിപ്പിച്ചു



കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാറിന്റെ സാമ്രാജ്യത്വ അനുകൂല നയങ്ങൾ തിരുത്തുക, വർഗ്ഗീയതയെ ചെറുക്കുക, പി.എഫ് ആർ.ഡി.എ നിയമം പിൻവലിക്കുക പങ്കാളിത്ത പെൻഷൻ പുനപരിശോധന സമിതിയുടെ പ്രവർത്തനങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ പൂർത്തികരിക്കുക, ശമ്പള പരിഷ്ക്കരണ കമ്മിഷനെ നിയമിക്കുക, തദ്ദേശ സ്വയംഭരണ പൊതു സർവ്വീസ് രൂപികരണ നടപടികൾ ത്വരിതപ്പെടുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരുക ,അഴിമതിരഹിതവും കാര്യക്ഷമവുമായ നഗരസഭ സർവ്വീസ് കെട്ടിപ്പടുക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി കേരള മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിലെ നഗരസഭകൾക്ക് മുന്നിൽ ധർണ്ണാ സമരം സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് നഗരസഭയ്ക്ക് മുന്നിൽ  ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് പി.കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.വേണുഗോപാലൻ, കേരള എൻ.ജി .ഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബാനു പ്രകാശ്, കെ.എസ്.ടി.എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.സുജാത എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.വി.രാജേഷ് അദ്ധ്യക്ഷതയും അനിൽ കുമാർ സ്വാഗതവും പറഞ്ഞു.നീലേശ്വരത്ത്  സി.പി.ഐ എം ഏരിയാ കമ്മിറ്റിയംഗം വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു.നഗരസഭ സ്ഥിരം സമിതി ചെയർമാൻ മുഹമ്മദ് റാഫി, എസ്.കെ.ഉമേശൻ എന്നിവർ സംസാരിച്ചു.കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷതയും ടി.വി.രാജൻ സ്വാഗതവും പറഞ്ഞു. കാസറഗോഡ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.വി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എം.വി.മധുസൂദനൻ സംസാരിച്ചു

Post a Comment

0 Comments