തിങ്കളാഴ്‌ച, ഓഗസ്റ്റ് 05, 2019

ബദിയടുക്ക: വിദ്യാര്‍ഥികളെ മര്‍ദിച്ചുവെന്ന പരാതിയില്‍ രണ്ട് മദ്‌റസാ അധ്യാപകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബദിയടുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്‌റസയില്‍ അധ്യാപകരായ തിരുവനന്തപുരം സ്വദേശി സീതിക്കോയ , മലപ്പുറത്തെ ഷാഹില്‍ എന്നിവര്‍ക്കെതിരെയാണ് ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ ബദിയടുക്ക പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ പതിവുപോലെ മദ്‌റസയില്‍ പഠിക്കാനെത്തിയ ഏഴും ഒമ്പതും വയസുള്ള സഹോദരങ്ങളായ വിദ്യാര്‍ഥികളെ രണ്ട് അധ്യാപകരും ചേര്‍ന്ന് വടികൊണ്ടും കൈകൊണ്ടും അടിച്ച് പരുക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ