മഞ്ചേശ്വരം;രഹസ്യവിവരത്തെ തുടര്‍ന്ന് മിയാപ്പദവിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി 34 തോക്കിന്‍ തിരകള്‍ പിടികൂടി. മിയാപ്പദവ് അടുക്കത്ത് ഗുരിയിലെ അബ്ദുല്‍റഹ്മാന്റെ വീട്ടില്‍ നിന്നാണ് മഞ്ചേശ്വരം എസ് ഐ അനൂപ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തോക്കിന്‍ തിരകള്‍ പിടികൂടിയത്. കട്ടിലിനടിയില്‍ പ്ലാസ്റ്റിക്ക് കവറിലാക്കി സൂക്ഷിച്ച നിലയിലായിരുന്ന തിരകള്‍. 20 പുതിയ തിരകളും ഉപയോഗിച്ച 14 തിരകളുമാണ് പിടികൂടിയത്. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
0 Comments