ബി കെ അബ്ബാസ് ഹാജി നിര്യാതനായി

ബി കെ അബ്ബാസ് ഹാജി നിര്യാതനായി


കാഞ്ഞങ്ങാട്: കുവൈറ്റിലെ ആദ്യ കാല വ്യാപാരിയും, സാമൂഹ്യ പ്രവർത്തകൻ എം ബി ഹനീഫിന്റെ പിതാവുമായ ബി കെ അബ്ബാസ് ഹാജി (86) നിര്യാതനായി. ബേക്കൽ കുന്നിലിലെ കർഷക കുടുംബാംഗമായ അബ്ദുൽ റഹിമാൻ ആസ്യ ദമ്പതികളുടെ മകനാണ്. കുവൈറ്റ്  സഫാത്തിലെ  ബോംബെ ഹോട്ടൽ, ബേക്കൽ    മൗവ്വൽ  കോഹിനൂർ വുഡ് ഇൻഡസ്ട്രീസ്, കാഞ്ഞങ്ങാട് റീഗൽ ടൂറിസ്റ്റു ഹോം, കാശ്മീർ ടെക്‌സ്‌റ്റൈൽസ്, അനീസ ഫാബ്രിക് , ബോംബെ ടെക്സ്റ്റൈൽസ്, പ്രസ്റ്റീജ് ഹാർഡ്‌വേർസ് എന്നിവയുടെ സ്ഥാപകനാണ്.

കാഞ്ഞങ്ങാട് മുബാറക് മസ്ജിദ് പ്രസിഡന്റായും, കോട്ടച്ചേരി  ബദരിയ മസ്ജിദിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ടിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് ക്രസന്റ് സ്കൂൾ, കാഞ്ഞങ്ങാട് യതീംഖാന, എം ഇ എസ് തുടങ്ങിയ സ്ഥാപനങ്ങളുടെ മെമ്പർ കൂടിയാണ്. പരേതനായ വ്യവസായ പ്രമുഖൻ എം.ബി മൂസ്സ ഹാജി, എം ബി അബ്ദുള്ള എന്നിവരുടെ സഹോദരി ഖദീജയാണ് ഭാര്യ. എം ബി ഹനീഫ്, ദുബായ്  അൽ റാഷിദിയ്യ ഹോസ്പിറ്റലിലെ ട്രോമാ ചീഫ് ഡോക്ടർ എം ബി സത്താർ, എം ബി സമീറ, എം ബി നാസിയ, എം ബി അനീസ,  എം ബി അസ്ലാമിയ, എം ബി നസ്റീന, എം ബി ഇർഷാദ എന്നിവർ  മക്കളും, കെ എസ് ജമാൽ (കാസറഗോഡ്), ടി എ സുലൈമാൻ (ചെമനാട് എസ്സൻഷ്യൽ ഓയിൽ), പി വി അബ്ദുൽ നാസ്സർ (കോഴിക്കോട്), ആസിഫ് (മംഗലാപുരം സീക്കോ ബിൽഡേർസ്), ബി എ അസ്ലം (മംഗലാപുരം), സാജിദ് അബ്ദുള്ള (പടന്ന), ഫാത്തിമ ജൂലിയ തുടങ്ങിയവർ ജാമാതാക്കളുമാണ്. സഹോദരങ്ങൾ: ബേക്കലിലെ ബി കെ അബ്ദുല്ല , പരേതരായ ബി കെ മുഹമ്മദ്, ബി കെ ഹുസൈൻ, ബി കെ ഫാത്തിമ , ബി കെ സുലൈഖ, ബി കെ മറിയം

Post a Comment

0 Comments