ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു: സന്ദര്‍ശകര്‍ക്ക് നിയന്ത്രണം

ബേക്കല്‍ കോട്ടയുടെ ഭിത്തി തകര്‍ന്നു: സന്ദര്‍ശകര്‍ക്ക് നിയന്ത്രണം



ഉദുമ: കനത്ത മഴയില്‍ ബേക്കല്‍ കോട്ടയുടെ ഭിത്തി ഇടിഞ്ഞു. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തിയാണ് കഴിഞ്ഞരാത്രിയിലെ മഴയില്‍ ഇടിഞ്ഞത്.

ഇതേതുടര്‍ന്ന് കോട്ടയ്ക്ക് മുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എസ്എസ്ഐ) നിരോധിച്ചു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ചരിത്രശേഷിപ്പാണ് കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നത്. ചെങ്കല്ല് അടുക്കി നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ നിരീക്ഷണ കേന്ദ്രം കെട്ടിയുയര്‍ത്തിയത്.

Post a Comment

0 Comments