സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍; പവന് വില 28000; ഈ മാസം മാത്രം വര്‍ദ്ധിച്ചത് 2000ല്‍ അധികം രൂപ

സ്വര്‍ണ്ണ വില സര്‍വകാല റെക്കോര്‍ഡില്‍; പവന് വില 28000; ഈ മാസം മാത്രം വര്‍ദ്ധിച്ചത് 2000ല്‍ അധികം രൂപ



റെക്കോര്‍ഡുകള്‍ തിരുത്തി കുതിച്ചുയരുകയാണ് സ്വര്‍ണ വില. ഇന്ന് 200 രൂപ വര്‍ദ്ധിച്ച് പവന് 28,000 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 3500 രൂപയായി. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക തളര്‍ച്ചയും മറ്റുമാണ് സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ നേരിയ കുറവ് ഉണ്ടായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് 25,680 രൂപയായിരുന്നു വില. ചുരുങ്ങിയ ദിവസം കൊണ്ട് രണ്ടായിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കൂടുതല്‍ ആശ്രയിക്കുന്നത് സ്വര്‍ണവില ഉയരാന്‍ കാരണമായി.

Post a Comment

0 Comments