
കാസർകോട്: യുവജനക്ഷേമ കായിക മേഖലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്റു യുവ കേന്ദ്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ദേശീയ -അന്തര്‍ദേശീയ ദിനാചരണങ്ങള്‍, സാമൂഹ്യ അവബോധ ക്ലാസുകളുടെ സംഘാടനം,പൊതുമുതല്‍ നിര്‍മ്മാണവും സംരക്ഷണവും, കലാ സാംസ്‌കാരിക കായിക സാഹസിക പ്രവര്‍ത്തനങ്ങള്‍ ,ജില്ല, സംസ്ഥാന തല പരിപാടികളിലെ പങ്കാളിത്തം, കഴിഞ്ഞ വര്‍ഷത്തെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ 2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 മാര്‍ച്ച് 31 വരെ ക്ലബ് സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലാ കളക്ടര്‍ ചെയര്‍മാനായ സമിതി അവാര്‍ഡ് നല്‍കുക. 25,000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലാതല അവാര്‍ഡ്. സംസ്ഥാന തലത്തില്‍ ഒരു ലക്ഷം രൂപയും ദേശീയ തലത്തില്‍ അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്ന ക്രമത്തില്‍ മൂന്ന് അവാര്‍ഡുകളുമാണുള്ളത്.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.പ്രത്യേക മാതൃകയിലുള്ള ഫോമില്‍ ഫോട്ടോ, വീഡിയോ, പത്ര കട്ടിംഗുകള്‍, കഴിഞ്ഞ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്തത് വേണം അപേക്ഷിക്കാന്‍.അപേക്ഷ ഈ മാസം 31 നകം ജില്ലാ യൂത്ത് കോഡിനേറ്റര്‍, നെഹ്റു യുവ കേന്ദ്ര, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്.671123 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255144 .
0 Comments