കാസർകോട്: സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അല്‍ അഹ്‌സ ആശുപത്രിയിലേക്ക് കണ്‍സള്‍ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോര്‍ക്കാ റൂട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു. എം ഡി/ എം എസ്/ എം ഡി എസ് യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യം. ഈ മാസം 26, 27 തീയതികളില്‍ കൊച്ചിയിലും ഈ മാസം 29, 30 തീയതികളില്‍ ഡല്‍ഹിയിലും സെപ്തംബര്‍ ഒന്ന്,രണ്ട് തീയതികളില്‍ മുംബൈയിലും അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഈ മാസം 21. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 (ടോള്‍ഫ്രീ നമ്പര്‍)
0 Comments