സര്‍ക്കാരിന്റെ പ്രചാരണത്തിന് അഞ്ചുകോടി

സര്‍ക്കാരിന്റെ പ്രചാരണത്തിന് അഞ്ചുകോടി


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി ചെലവില്‍ സ്ഥിരം ഹോര്‍ഡിംഗ് സ്ഥാപിക്കാന്‍ തീരുമാനം. ഇതുവരെ ഹോര്‍ഡിംഗുകള്‍ വാടകയ്ക്ക് എടുക്കുകയായിരുന്നു. പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ഇത് ചെയ്തിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരസ്യ പ്രദര്‍ശനത്തിനായി തിരുവനന്തപുരത്തെ 12 ഇടങ്ങളില്‍ കൂറ്റന്‍ ഹോര്‍ഡിംഗുകള്‍ സ്ഥാപിക്കും. സിഡ്‌കോയ്ക്കാണ് ഹോര്‍ഡിംഗുകളുടെ നിര്‍മ്മാണ ചുമതല.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ സിഡ്‌കോയ്ക്ക് കൈമാറി. ആനയറ വേള്‍ഡ് മാര്‍ക്കറ്റ്, കേശവദാസപുരം, വഴുതക്കാട് എന്നിവിടങ്ങളില്‍ ഹോര്‍ഡിംഗുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിന് ചെലവേറുമെന്നതിനാലാണ് ഹോര്‍ഡിംഗുകള്‍ വാടകയ്ക്ക് എടുത്തിരുന്നതെന്നാണ് വിവരം

Post a Comment

0 Comments