
കാഞ്ഞങ്ങാട്: മല്‍സ്യബന്ധനത്തിന് പോയി കടലില്‍ യന്ത്രതകരാറു മലൂം കുടങ്ങിയ പതിനഞ്ച് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് അധികൃതര്‍ രക്ഷ പ്പെടുത്തി. ചൊവ്വാഴ്ച രാവിലെ അഞ്ച് മണിക്ക് തൈക്കടപ്പുറം ഹാര്‍ബറില്‍ നിന്നും പതിനഞ്ചു മത്സ്യ തൊഴിലാളികളുമായി മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട മടക്കര യൂസഫിന്റെ ഉടമസ്ഥതയിലുള്ള അല്‍ മദീന വള്ളമാണ് യന്ത്രതകരാറ് മുലം അഴിത്തല അഴിമുഖത്തിന് 26 കിലോമീറ്ററിനുള്ളില്‍ കുടുങ്ങി പോയത്. വടക്ക് ചിത്താരികടപ്പുറത്തിനു പടിഞ്ഞാറ് ഭാഗത്ത് കടലിലും ബോട്ടും മല്‍സ്യ ത്തൊഴിലാളികളും അകപ്പെട്ടതിനെ തുടര്‍ന്ന് മറ്റ് തൊഴിലാളികള്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ കെ അജിതയുടെ നിര്‍ദ്ദേശ പ്രകാരം രാവിലെ 10.30 ന് അഴിത്തലയില്‍ നിന്നും ഫിഷറീസ് റസ്‌ക്യുബോട്ട് പുറപ്പെടുകയും വൈകുന്നേരം മൂന്ന് മണിക്ക് മുഴുവന്‍ തൊഴിലാളികളെയും തകരാറിലായ വള്ളത്തേയും കെട്ടി വലിച്ച് തൈക്കടപ്പുറത്ത് സുരക്ഷിതമായി എത്തിച്ചു. കടലില്‍ കാറ്റും തിരമാലയും ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമായിരുന്നു. കടലില്‍ അപകടം പതിവായിരിക്കുകയാണ്. 2018 ഫെബ്രുവരി 12 മുതല്‍ 2019 ആഗസ്റ്റ് 20 വരെ 68 മല്‍സ്യബന്ധന യാനങ്ങളായ ബോട്ടുകളിലും നിന്നുമായി 610 പേരെ ഫിഷറീസിന്റെ രക്ഷാ ബോട്ട് രക്ഷപെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്ന് റസ്‌ക്യൂ ഗാര്‍ഡ് പി മനു, ഒ.ധനീഷ്, സേതുമാധവന്‍ എം സനീഷ് ഡ്രൈവര്‍ കണ്ണന്‍, നാരായണന്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.
0 Comments