എരിക്കുളം പള്ളി തീവെപ്പ് കേസ്; പുനരന്വേഷണത്തിന് ഡി.ജി.പിക്ക് നിവേദനം, കേസ് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അന്വേഷിക്കാന്‍ ഉത്തരവ്

എരിക്കുളം പള്ളി തീവെപ്പ് കേസ്; പുനരന്വേഷണത്തിന് ഡി.ജി.പിക്ക് നിവേദനം, കേസ് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി അന്വേഷിക്കാന്‍ ഉത്തരവ്


കാസര്‍കോട്: മടിക്കൈ എരിക്കുളം പള്ളിയില്‍ നടന്ന തീ വെപ്പ് കേസുമായി ബന്ധപ്പെട്ടുള്ള പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളും ഡി.ജി.പി ലോകനാഥ് ബെഹ്‌റയ്ക്ക് നിവേദനം നല്‍കി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പരിധിയില്‍ വരുന്ന മടിക്കൈ എരിക്കുളത്തെ പള്ളിയില്‍ ജനുവരി 23ന് തീ വെപ്പ് നടന്നു. അന്ന് അവിടെ പള്ളിക്കകത്തുണ്ടായിരുന്ന മഞ്ചേശ്വരം സ്വദേശിയായ മുഹമ്മദ് ഹനീഫ മൗലവി തീ വെപ്പ് സംഭവം അറിയുകയും വാവിട്ട് കരഞ്ഞ് രക്ഷ പ്പെടുകയായിരുന്നു.

തീ വെപ്പില്‍ പള്ളിയുടെ ഹാഫ് ഡോറും ഫൈബര്‍ മേശ, കസേര അടക്കമുള്ള കത്തി നശിച്ചു. ശേഷം ഇത് സംബന്ധിച്ച് നീ ലേശ്വരം പൊലിസ് 44/2019 യുഎസ് 436 ഐ.പി.സി പ്രകാരം കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ആദ്യ മെല്ലാം കേസ് അന്വേഷണം ശക്തമായി നടന്നു വെങ്കിലും പിന്നീട് അത് നല്ല രീതിയില്‍ തുടര്‍ന്ന് പോയില്ല. സംഭവം നടന്ന ദിവസം നീ ലേശ്വര ത്തെ ഒരു ആസ്പത്രിയില്‍ തീ പൊള്ളലിന് ചികില്‍സ തേടിയ ആളുക ളെ കുറി ച്ചോ, ഏതാനും ദിവസം നാട്ടില്‍ നിന്ന് അപ്രത്യക്ഷമായ മൂന്ന് പേരെ കുറിച്ചോ അന്വേഷണം നടന്നില്ല. അതു കൊണ്ട് എരിക്കുളം പള്ളി ഉള്‍ കൊള്ളുന്ന ചാളിക്കടവ് ജമാഅത്ത് കമ്മിറ്റിയും തീ വെപ്പ് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ആക്ഷന്‍ കമ്മിറ്റിയും തീ വെപ്പ് കേസ് അന്വേഷണത്തില്‍ സംയുക്ത ജമാഅത്ത് ഇടപ്പെടണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. അതു കൊണ്ട് ക്രൈംബ്രാഞ്ച് അടക്കമുള്ള പ്രാപ്തമായ പൊലിസ് സംഘ ത്തെ കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി ആവശ്യപ്പെടുന്നതെന്ന് നി വേദനത്തില്‍ പറയുന്നു.

നിവേദക സംഘത്തില്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത് ജനറല്‍ സെക്രെട്ടറി ബശീര്‍ വെള്ളിക്കോത്ത് ,വൈസ് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുബാറക് എരിക്കുളം,ട്രഷറര്‍ സി അബ്ദുല്ല മുണ്ടോട്ട്,ചാളക്കടവ് ജമാഅത്ത് പ്രസിഡന്റ് അമീര്‍ എന്നിവരുണ്ടായിരുന്നു.

Post a Comment

0 Comments