സാമ്പത്തികമാന്ദ്യം; പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

സാമ്പത്തികമാന്ദ്യം; പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു



ബംഗളൂരു: രാജ്യത്തെ പ്രമുഖ ബിസ്കറ്റ് നിർമ്മാതാക്കളായ പാർലെ പ്രൊഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു. സാമ്പത്തിക വളർച്ച മന്ദഗതിയിലായതിനെ തുടർന്നും വിൽപ്പന കുറഞ്ഞതിനെ തുടർന്നുമാണ് നടപടി. വിൽപ്പന കുറഞ്ഞതോടെ ഉത്പ്പാദനം കുറയ്ക്കേണ്ടി വന്നിരിക്കുകയാണ്. കമ്പനി എക്സിക്യൂട്ടീവ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യം കാറുകൾ മുതൽ വസ്ത്രങ്ങൾ വരെയുള്ള എല്ലാ വസ്തുക്കളുടെയും വിൽപ്പന തടസ്സപ്പെടുത്തിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഉൽ‌പാദനം വെട്ടിക്കുറയ്ക്കാൻ കമ്പനികള്‍ നിർബന്ധിതരായിക്കുകയാണ്.

പാർലെയുടെ ബിസ്കറ്റ് വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായാൽ കമ്പനിക്ക് ഉത്പാദനം വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്നും ഇത് 8,000-10,000 പേരെ പിരിച്ചുവിടാൻ ഇടയാക്കുമെന്നും പാർലെ കാറ്റഗറി ഹെഡ് മായങ്ക് ഷാ മുംബൈയിൽ നിന്നുള്ള ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞു.

സർക്കാർ ഉടനടി ഇടപെട്ടില്ലെങ്കിൽ സ്ഥിതി വളരെ മോശമാകും. തൊഴിലാളികളെ പിരിച്ചുവിടാൻ ഞങ്ങൾ നിർബന്ധിതരാകും," അദ്ദേഹം പറഞ്ഞു.

1929 ലാണ് പാർലെ സ്ഥാപിതമായത്. കമ്പനിയിൽ നേരിട്ടും കരാർ അടിസ്ഥാനത്തിലുമായി ഒരു ലക്ഷത്തോളം ആളുകൾ ജോലി ചെയ്യുന്നുണ്ട്.

2017 ൽ ഇന്ത്യ രാജ്യവ്യാപകമായി ചരക്ക് സേവന നികുതി (ജിഎസ്ടി) പുറത്തിറക്കിയത് മുതലാണ് പാർലെ ബിസകറ്റ് ബ്രാൻഡിന്‍റെ ആവശ്യകത കുറഞ്ഞത്. ഉയർന്ന നികുതി ഓരോ പായ്ക്കറ്റിലും ബിസ്‌ക്കറ്റിന്റെ എണ്ണം കുറയ്ക്കാന്‍ കമ്പനിയെ നിർബന്ധിതരാക്കി.
ഗ്രാമീണ ഇന്ത്യയിലെ താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കളുടെ ആവശ്യകത ഇതോടെ കുറഞ്ഞു. ഇതായിരുന്നു പാർലെയുടെ വരുമാനത്തിന്റെ പകുതിയിലധികം സംഭാവന ചെയ്തിരുന്നത്.

1.4 ബില്യൺ ഡോളറിനു മുകളില്‍ വാർഷിക വരുമാനമുള്ള പാർലെ, കഴിഞ്ഞ വർഷം സർക്കാരിന്റെ ജിഎസ്ടി കൗൺസിലുമായും മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായും ചർച്ച നടത്തിയിരുന്നു. നികുതി നിരക്ക് അവലോകനം ചെയ്യാൻ ആവശ്യപ്പെട്ടാണ് ചർച്ച നടത്തിയതെന്നു ഷാ കൂട്ടിച്ചേർത്തു.

ഒരിക്കൽ പാർലെ ഗ്ലൂക്കോ എന്നറിയപ്പെട്ടിരുന്ന മുംബൈ ആസ്ഥാനമായ കമ്പനിയുടെ മുൻനിര ബിസ്‌ക്കറ്റ് ബ്രാൻഡിന് പിന്നീട് പാർലെ-ജി എന്ന് പേര് മാറ്റി. 80-90കളില്‍ ഇന്ത്യയിലെ എല്ലാ വീടുകളിലെയും ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു പാർലെ-ജി. 2003 ൽ, പാർലെ-ജി ലോകത്തിലെ ഏറ്റവും വലിയ വിൽപ്പനയുള്ള ബിസ്ക്കറ്റ് ബ്രാൻഡായി കണക്കാക്കപ്പെട്ടു

Post a Comment

0 Comments