കാസർകോട്: കേരളം നേരിട്ട സമാനതകളില്ലാത്ത പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന വയനാട്ടിലെ ആദിവാസികളെ സഹായിക്കുവാനായി കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ സമാഹരിച്ച അവശ്യസാധനങ്ങളുമായി വാഹനം വയനാട്ടിലേയ്ക്ക് യാത്ര തിരിച്ചു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോഴിക്കോട് ബ്രാഞ്ചിന്റെ സഹകരണത്തോടു കൂടിയാണ് വയനാട്ടിലെ ആദിവാസി മേഖലകളിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. അരി, ധാന്യങ്ങള്‍, സ്റ്റേഷനറി, തുണികള്‍, നോട്ട് ബുക്ക്, പേന എന്നിവയടങ്ങിയ 10 കിലോ തൂക്കം വരുന്ന 150 കിറ്റുകളാണ് കുട്ടികള്‍ സമാഹരിച്ചത്.യാത്ര സ്‌കൂള്‍ പി ടി എ പ്രസിഡന്റ് അഹമ്മദ് അലി ഫ്‌ളാഗ് ഓഫ് ചെയ്തു.സാധനസാമഗ്രികള് ഇന്ന്(22) രാവിലെ മുത്തങ്ങയില്‍ നിന്നും നൂല്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങും.
0 Comments