ഹൊസ്ദുർഗ് സ്കൂളിൽ സഹപാഠിക്കായി സ്നേഹനിധി

ഹൊസ്ദുർഗ് സ്കൂളിൽ സഹപാഠിക്കായി സ്നേഹനിധി


കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഹയർസെക്കൻഡറി സ്‌കൂളിലെ  ആറാം ക്ലാസ് വിദ്യാർത്ഥി കുശാൽ നഗറിലെ അഫ്റാസ് ടെറസിൽ നിന്നു വീണു  ഗുരുതരമായി  പരിക്കേറ്റപ്പോൾ  സ്കൂളിലെ നാനൂറിൽ പരം വിദ്യാർത്ഥികൾ 32,000 രൂപ രൂപ സ്വരൂപിച്ച് അഫ്റാസിനു നൽകി. നാലാം ക്ലാസിൽ ക്ലാസിൽ പഠിക്കുമ്പോൾ അഫ്റാസിന്റെ അമ്മ ക്യാൻസർ ബാധിച്ച് മരിച്ചിരുന്നു . തുടർന്ന് അമ്മൂമ്മയായിരുന്നു  കുട്ടിയെ നോക്കിയിരുന്നത്. മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഫ്റാസ്  ഗുരുതരാവസ്ഥയിൽ നിന്നും ഭേദമായി സ്കൂളിൽ തിരിച്ചു വന്നപ്പോഴാണ് വിദ്യാർത്ഥികൾ തങ്ങൾ സ്വരൂപിച്ച സ്നേഹനിധി അഫ്റാസിനു നൽകിയത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശശീന്ദ്രൻ മടിക്കൈ രക്ഷിതാക്കൾക്ക്  തുക കൈമാറി. ചടങ്ങിൽ ഹെഡ്മാസ്റ്റർ എം വി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ എവി സുരേഷ് ബാബു , മദർ പിടിഎ പ്രസിഡണ്ട് ബിസ്മിത സലീം, അധ്യാപകരായ  സുകുമാരൻ പെരിയച്ചൂ,. രാജേഷ് ഓൾനടിയൻ, ഇമ്മാനുവൽ മാസ്റ്റർ , രത്നാകരൻ എന്നിവർ പ്രസംഗിച്ചു .

Post a Comment

0 Comments