കാഞ്ഞങ്ങാട് : കുടകിലെ പ്രളയ ദുരിത ബാധിത മേഖലയായ നാപ്പോക്കിലും മേൽമുറിയിലും ഗ്രീൻ സ്റ്റാർ ചിത്താരി സ്വരൂപിച്ച ഭക്ഷ്യ സാധന സാമഗ്രികൾ അവശത അനുഭവിക്കുന്ന കുടുബങ്ങൾക്ക് നേരിട്ട് ചെന്ന് കൈമാറി.
കര്‍ണാടകയിലെ കാവേരി നദി കരകവിഞ്ഞെഴുകി കുടക് പ്രദേശങ്ങളില്‍ വന്‍ ദുരിതതമാണുണ്ടായത്. ഏകദേശം നാന്നൂറിൽ കൂടുതൽ കുടുബങ്ങള്‍ നിസ്സഹായ അവസ്ഥയിലാണ് കഴിയുന്നുള്ളത്. കേരളത്തിലേക്ക് ഒട്ടേറെ സഹായങ്ങള്‍ എത്തുമ്പോഴും കുടക് പ്രദേശത്ത് വേണ്ടത്ര അവശ്യ സാധനങ്ങള്‍ എത്തുന്നില്ല എന്നതാണ്. അവശത അനുഭവിക്കുന്ന ജനങ്ങൾക്ക് വസ്ത്രങ്ങളും പായയും കിടക്കയും പുതപ്പ് തുടങ്ങി പാത്രങ്ങൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഇനിയും ആവശ്യമുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
ഗ്രീൻ സ്റ്റാർ ഭാരവാഹികളായ ജംഷിദ് ചിത്താരി,ഇജാസ് ചിത്താരി ,
സഫ് വാൻ, റാഫി, റിയാസ് തായൽ, മർസൂക്, ശബീബ്, അസ്‌ലം വൺഫോർ, ജുനൈദ് ,അബ്ദുറഹ്മാൻ വി.പി,ഹംറാസ്, അനീസ് തായൽ എന്നിവർ നേതൃത്വം നൽകി
0 Comments