കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അദ്ധ്യയനത്തെ തടസ്സപ്പെടുത്തുന്ന പഠിപ്പ് മുടക്കുസമരങ്ങൾ അനുവദിക്കേണ്ടതില്ലെന്ന് പിടിഎ വാർഷിക ജനറൽ ബോഡിയോഗം ഐക്യകണ്ഠേന തീരുമാനിച്ചു. സ്കൂളിന്റെ അക്കാദമിക മികവിനൊപ്പം ഭൗതിക വികസനം ലക്ഷ്യമാക്കി പദ്ധതികൾ ആസൂത്രണം ചെയ്യാൻ സ്കൂൾ വികസന സമിതിയുടെ പ്രവർത്തനം വിപുലപ്പെടുത്താനുംതീരുമാനിച്ചു. സ്കൂളിൽ പുതുതായി ലഭിച്ച ഏഴ് തസ്തികകളിൽ അദ്ധ്യാപകരെ നിയമിക്കാൻ യോഗം പ്രമേയം പാസ്സാക്കി. പുതിയ ഭാരവാഹികളായി ശശീന്ദ്രൻ മടിക്കൈ,(പ്രസിഡന്റ്).ഏ വി സുരേഷ് ബാബു(സെക്രട്ടറി),എംവി രാധാകൃഷ്ണൻ(ട്രഷറർ)കെ വേലായുധൻ (വൈസ്‌പ്രസിഡന്റ്) ബിസ്മി ത സലീം(മദർ പിടിഎ പ്രസിഡന്റ്) എന്നിവരെ തെരെഞ്ഞെടുത്തു.
0 Comments