കാസര്‍കോട് : ആറുവയസ്സുകാരിയെ ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി കുറ്റക്കാരന്‍. തമിഴ്‌നാട് ചിദംബരം താലൂക്ക് സെയ്ത്യാര്‍ വളപ്പ് കടലൂര്‍ സ്വദേശിയും കൊടക്കാട് ആനിക്കാടിയില്‍ താമസക്കാരനുമായ അടയ്ക്കലത്തിന്റെ മകന്‍ അരുണ്‍ദാസി (48)നെയാണ് അഡീഷഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
2015 സെപ്റ്റംബര്‍ 20ന് നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഭിക്ഷാടനം ചെയ്യിക്കാനായി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയെന്നാണ് നീലേശ്വരം പോലീസ് ചാര്‍ജ്ജ് ചെയ്ത കേസ്. പ്രതി വികലാംഗനും ഭിക്ഷാടനുമാണ് ശിക്ഷ ഈ മാസം 24നു വിധിക്കും.
0 Comments