ഐഎസ്എല്‍ പുതിയ സീസണിലെ ആദ്യ മത്സരം കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയ്ക്കെതിരെ

ഐഎസ്എല്‍ പുതിയ സീസണിലെ ആദ്യ മത്സരം കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയ്ക്കെതിരെ


ഐ.എസ്.എല്‍ പുതിയ സീസണിലെ ഉദ്ഘാടന മത്സരം കൊച്ചിയില്‍. കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് അമര്‍ തൊമര്‍ കൊല്‍ക്കത്തയെ നേരിടും. ഒക്ടോബര്‍ 20-ന് വൈകുന്നേരം 7.30-നാണ് മത്സരം.

21-ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. കൊച്ചിയില്‍ ഒക്ടോബര്‍ 24-നാണ് അടുത്ത മത്സരം. മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികള്‍.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്സും തമ്മില്‍ തന്നെയായിരുന്നു ഉദ്ഘാടന മത്സരം. ലീഗ് ഘട്ടത്തില്‍ ആകെ 90 മത്സരങ്ങളാണ് നടക്കുക. ഒക്ടോബര്‍ 20-ന് മത്സരം തുടങ്ങുമെങ്കിലും അതിനിടയില്‍ നവംബര്‍ 10 മുതല്‍ 22 വരെ ഇടവേളയായിരിക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേളയാണിത്.

അടുത്ത വര്‍ഷം ഫെബ്രുവരി 23-ന് ലീഗ്ഘട്ട മത്സരങ്ങള്‍ അവസാനിക്കും. ഫ്രെബുവരി 23-നാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരം.

Post a Comment

0 Comments