മുംബൈ: മുംബൈയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു.
ഒരു സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന രാജുകുമാറാണ് ഭാര്യയെ കൊന്നതിന് ശേഷം ആത്മഹത്യ ചെയ്തത്. നവി മുംബൈയിലെ ഉരാനിലാണ് സംഭവം നടന്നത്. ഭാര്യയുടെ മൃതദേഹത്തോടൊപ്പം ഒന്നും രണ്ടും വയസുള്ള രണ്ട് പെണ്‍മക്കളെ മുറിയില്‍ പൂട്ടിയിട്ടതിന് ശേഷമാണ് 31കാരന്‍ ആത്മഹത്യ ചെയ്തത്.
വാതില്‍ ചവിട്ടി തുറന്നാണ് കുട്ടികളെ പുറത്തെടുത്തത്. ആത്മഹത്യ ചെയ്തത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയുടെ ഭര്‍ത്താവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിരുന്നു.
കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
0 Comments