കാഞ്ഞങ്ങാട് : മഴക്കെടുതി മൂലം പുസ്തകങ്ങളും മറ്റു പഠന സാമഗ്രികളും നഷ്ടപ്പെട്ട എല്ലാ കൂട്ടുകാർക്കും പാഠപുസ്തകമൊഴികെയുള്ള പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്ന 'പുസ്തകസഞ്ചി'. പദ്ധതിയിലേക്ക് അപേക്ഷ അയക്കാനുള്ള തീയതി 30 വരെ നീട്ടി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും കുട്ടികൾ സ്കൂളിലെത്തിയതിനു ശേഷമുള്ള കണക്ക് കൂടി ഉൾപ്പെടുത്തുന്നതിനാണ് സമയം ദീർഘിപ്പിച്ചത്.
എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകൻ ഡോ.കൊടക്കാട് നാരായണനും അബുദാബി പ്രൈവറ്റ് ഇൻറർ നാഷണൽ ഇംഗ്ലീഷ് സ്കൂൾ വൈസ് പ്രിൻസിപ്പാൾ വി.സുരേഷുമാണ് കാലവർഷം നഷ്ടം വരുത്തിയ കേരളത്തിലെ പതിനാല് ജില്ലകളിലെയും സ്കൂൾ കോളേജ് വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ 'പുസ്തകസഞ്ചി ' പദ്ധതി നടപ്പിലാക്കുന്നത്. നോട്ടുപുസ്തകങ്ങൾക്ക് പുറമെ ബാഗുകളും മറ്റെല്ലാ പഠന സാമഗ്രികളും ഈ പദ്ധതിയിലൂടെ ലഭിക്കും. അർഹരായ വിദ്യാർഥികൾ രക്ഷിതാവും സ്കൂൾ കോളേജ് മേധാവികളും തദ്ദേശ സ്വയംഭരണ പ്രതിനിധികളും ഒപ്പിട്ട അപേക്ഷാ ഫോറം മെയിൽ വഴിയോ വാട്സ് അപ് വഴിയോ തപാൽ വഴിയോ ആഗസ്ത് 31നകം സമർപ്പിക്കണം.
മെയിൽ: kodakkadnarayanan@gmail.com, 9447394587
sureshv71@gmail.com, +96566307571
0 Comments